ടിവിപുരം: വൈക്കം-ടിവിപുരം റോഡിൽ ടിവിപുരം പഞ്ചായത്ത് ഓഫീസിന് സമീപം ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ രൂപപ്പെട്ട ഗർത്തം അപകട ഭീതിയുയർ ത്തുന്നു. കുഴിയിൽ വാഴ വച്ച് നാട്ടുകാർ അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും രാത്രി വെളിച്ചമില്ലാത്ത ഇവിടെ വാഹന യാത്രികർ അപകടപ്പെടാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജലവിതരണ പൈപ്പിലെ ചോർച്ച നീക്കി കുഴിയടച്ച് ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.